ചങ്ങനാശ്ശേരി : വാഴപ്പള്ളി മഞ്ചാടിക്കര ശ്രീവിദ്യാധിരാജ എൻ.എസ്.എസ് കരയോഗം കുടുംബമേളയും എൻഡോവ്മെന്റ് വിതരണവും ഗ്രന്ഥശാല ഉദ്‌ഘാടനവും എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. കേരള -കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് പി മാധവൻപിള്ള ഫോട്ടോ അനാച്ഛാദനവും മുഖ്യപ്രഭാഷണവും നടത്തി. ചങ്ങനാശ്ശേരി താലൂക്ക് ലൈബ്രറി പ്രസിഡന്റ് ജെയിംസ് വർഗീസ്, മുൻ മുനിസിപ്പൽ ചെയർമാൻ സെബാസ്റ്റ്യൻ മാത്യു മണമേൽ, എം ശ്രീകുമാർ, കെ.എൻ. സുരേഷ്‌കുമാർ, ടി എസ് ആനന്ദകുമാർ, പി രാധാകൃഷ്ണൻ നായർ, ആർ. ജലജകുമാരി എന്നിവർ പ്രസംഗിച്ചു.