വൈക്കം: എസ്.എൻ.ഡി.പി യോഗം 1184 ാം നമ്പർ ടൗൺ നോർത്ത് ശാഖയുടെ നേതൃത്വത്തിൽ നടത്തിയ സമ്പൂർണ ഗുരുപൂജയുടെയും വിദ്യഗോപാല മന്ത്രാർച്ചനയുടെയും ദീപപ്രകാശനം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് നിർവഹിച്ചു. ബെന്നി ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.നാരായണൻ, വൈസ് പ്രസിഡന്റ് കെ.നീലാംബരൻ, സെക്രട്ടറി കെ.ഡി.ഉണ്ണി, ബിജു വി.കണ്ണേഴൻ, ടി.ശ്രീനി, വനിതാസംഘം പ്രസിഡന്റ് അംബിക ദിലീപ് , സെക്രട്ടറി നിഷ രൂപേഷ്, വൈസ് പ്രസിഡന്റ് പാമില ഷാജി എന്നിവർ പ്രസംഗിച്ചു.