വൈക്കം: കൈരളി റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ വാർഷികവും കുടുംബസംഗമവും പോളശ്ശേരി പ്രാർത്ഥനാലയത്തിൽ നഗരസഭ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ആർ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി കെ.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. പ്രളയക്കെടുതിയിൽ നാശനഷ്ടം നേരിട്ട കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം മുൻ നിയമസഭ സെക്രട്ടറി അഡ്വ. പി. ഡി. ശാർങ്ധരൻ നിർവഹിച്ചു. കൗൺസിലർമാരായ ആർ.സന്തോഷ്, ബിജു.വി. കണ്ണേഴൻ, കിഷോർ കുമാർ, ജനമൈത്രി പൊലീസ് സി.ആർ.ഒ കെ.വി.സന്തോഷ്, വി. എ.നൗഷാദ്, ഹരിശ്രീ നെജീബ്, ഹരിശ്രീ പ്രവീൺ , എ.നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.