പരീക്ഷഫലം
മൂന്നും നാലും സെമസ്റ്റർ ബി.എ. സി.ബി.സി.എസ്.എസ് പ്രൈവറ്റ് (മോഡൽ1) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 2 വരെ അപേക്ഷിക്കാം.
സ്‌കൂൾ ഒഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ (അങ്കമാലി സെന്റർ) നടന്ന രണ്ടാം വർഷ ബി.എസ്‌സി മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 6 വരെ അപേക്ഷിക്കാം.
സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ ബിഹേവിയറൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പാർട്ട് ടൈം സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റൻസീവ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ നടന്ന പി എച്ച്.ഡി കോഴ്‌സ് വർക്ക് (സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ആറ്, അവസാന സെമസ്റ്റർ എൽ എൽ.ബി. (ത്രിവത്സരം റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് രണ്ടു വരെ അപേക്ഷിക്കാം.