ചെമ്മനത്തുകര : എസ്.എൻ.ഡി.പി യോഗം 113ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ഗുരുധർമ്മം കുടുംബയൂണിറ്റിലെ ശ്രീശാരദ വിദ്യാവർദ്ധിനി ബാലവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാരാജഗോപാല മന്ത്രാർച്ചനയും മാതൃവന്ദനവും മഹാഗുരുപൂജയും നടത്തി. ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാൽ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ശാഖാ സെക്രട്ടറി കെ.എൻ മോഹൻദാസ്, യൂണിറ്റ് ചെയർമാൻ സുബേഷ് ഇളമനത്തറ, കൺവീനർ ജിഷ വാഴേകാട്, ബിനു, മനോഹരൻ, ഹരീഷ്, ബിജി, പ്രേമ, ഷൈല, വിനീത എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം മേൽശാന്തി രൂപേഷ് ശാന്തി മുഖ്യകാർമ്മിത്വം വഹിച്ചു. ബാലവേദി ആചാര്യൻ വി.വി കനകാംബരൻ വിദ്യാരാജഗോപാല മന്ത്രാർച്ചനയ്ക്ക് നേതൃത്വം നൽകി.