കോട്ടയം : ട്രെയിനിൽ വനിതാ കായികതാരത്തെ കടന്നു പിടിച്ച കേസിൽ അഴീക്കോട് പട്ടാണിത്തറയിൽ ഹാഷികിനെ (37) റെയിൽവേ എസ്.ഐ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു. സ്‌ത്രീകളെ ആക്രമിച്ചതിനും വധശ്രമത്തിനും ഇയാൾക്കെതിരെ നേരത്തെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.
ശനിയാഴ്ച വെരാവെൽ- തിരുവനന്തപുരം എക്‌സ് പ്രസിന്റെ എസ്.ടു കോച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടിയെ ഹാഷിക് കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ യാത്രക്കാർ പിടികൂടിയെങ്കിലും ട്രെയിൻ മാവേലിക്കര സ്റ്റേഷനിൽ എത്തിയപ്പോൾ ഇയാൾ ഒാടി രക്ഷപ്പെട്ടു. കൊല്ലത്ത് ഇറങ്ങിയ പെൺകുട്ടി റെയിൽവേ പൊലീസിന് പരാതി നൽകിയിരുന്നു. പരാതി കോട്ടയം സ്റ്റേഷനിലേയ്ക്ക് കൈമാറിയതിനെത്തുടർന്നാണ് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തത്.