വൈക്കം : സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അകറ്റി നിറുത്തുന്നതിനുള്ള ഗൂഢനീക്കങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും വീണ്ടും അധികാരത്തിലേറാൻ സകല തന്ത്രങ്ങളും അവർ പയറ്റുകയാണെന്നും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമലാ സദാനന്ദൻ പറഞ്ഞു സി.കെ.വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന കേരള മഹിളാസംഘം വൈക്കം മണ്ഡലം സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. മണ്ഡലം പ്രസിഡന്റ് സരസമ്മവിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ, മണ്ഡലം സെക്രട്ടറി പി.എസ്. പുഷ്പ മണി, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, സി.കെ.ആശ എം.എൽ.എ, കെ.പി.ബീന, മായാഷാജി, ചിത്രലേഖ, സൈര കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.