വൈക്കം : എസ്.എൻ.ഡി.പി യോഗം 113-ാം ചെമ്മനത്തുകര ശാഖയിലെ ഗുരുകുലം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടരാജഗുരുവിന്റെ 124-ാംമത് ജന്മവാർഷികത്തോടനുബന്ധിച്ച് അനുസ്മരണം നടത്തി. സരസമ്മ കൂടല്ലിയുടെ വസതിയിൽ കൂടിയ സമ്മേളനം ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ.രമണൻ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. ശാഖാ കമ്മിറ്റിയംഗങ്ങളായ കെ.ആർ.കാർത്തികേയൻ, രഞ്ചിത്ത് കറുകത്തല, വൈസ് ചെയർമാൻ ദീപക്.പി, കാവടി സംഘം സെക്രട്ടറി ടി.അജയകുമാർ, കൺവീനർ ഷൈനി ഓമനക്കുട്ടൻ, ബിനിഷാ മധു, ബിനു കൂടല്ലി, ശാന്തിനി, കെ.കെ.പീതാംബരൻ എന്നിവർ പ്രസംഗിച്ചു.