വൈക്കം : എസ്.എൻ.ഡി.പി യോഗം 114-ാം മൂത്തേടത്തുകാവ് ശാഖയിൽ പുതിയതായി നിർമ്മിച്ച ഗുരുമന്ദിരത്തിന്റെ സമർപ്പണവും ഗുരുദേവ വിഗ്രഹത്തിന്റെ പ്രതിഷ്ഠാകർമ്മവും നാളെ നടക്കും. എറണാകുളം ശ്രീ രാജേശ്വരി ഗ്രൂപ്പ് കമ്പനി ചെയർമാൻ വി.എസ്.രാമകൃഷ്ണനാണ് വിഗ്രഹം സമർപ്പിച്ചത്. ശാഖാ പ്രസിഡന്റ് കെ.ചന്ദ്രമോഹൻ ഏറ്റുവാങ്ങിയ വിഗ്രഹം ഘോഷയാത്രയോടെ എത്തിച്ചു. നാളെ രാവിലെ 8.50 നും 9.38നും മദ്ധ്യേ നടക്കുന്ന ചടങ്ങിൽ മുഖ്യാചാര്യൻ സ്വാമി പ്രകാശനന്ദ പ്രതിഷ്ഠ നിർവഹിക്കും. മനോഹരൻ ശാന്തി പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ഗുരുമന്ദിര സമർപ്പണ സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.
വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എം.പി.സെൻ മുഖ്യപ്രഭാഷണം നടത്തും. വിഗ്രഹം സമർപ്പിച്ച വി.എസ്.രാമകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി.അനിൽകുമാർ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ പി.പി.സന്തോഷ്, ബോർഡ് മെമ്പർ രാജേഷ്.പി.മോഹൻ, ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യാ അശോകൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പി.വി.വിവേക്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീജ സാബു തുടങ്ങിയവർ പ്രസംഗിക്കും. ഗുരുമന്ദിര ശില്പി പ്രസാദിനെ ചടങ്ങിൽ ആദരിക്കും. ശാഖാ പ്രസിഡന്റ് കെ.ചന്ദ്രമോഹനൻ സ്വാഗതവും, സെക്രട്ടറി പി.എസ്.ശിവദാസൻ നന്ദിയും പറയും. തുടർന്ന് മഹാപ്രസാദമൂട്ട്.