എം.എ./എം.എസ്‌സി./എം.കോം. പ്രൈവറ്റ്
ഹാൾടിക്കറ്റ്, പരീക്ഷ കേന്ദ്രങ്ങൾ
22ന് ആരംഭിക്കുന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ/ എം.എസ്‌സി./എം.കോം. (പ്രൈവറ്റ് 2016 അഡ്മിഷൻ റഗുലർ, 2016 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി/ 2012, 2013 അഡ്മിഷൻ അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) ഡിഗ്രി പരീക്ഷ ഹാൾടിക്കറ്റ് വിതരണ കേന്ദ്രങ്ങളുടെയും പരീക്ഷ കേന്ദ്രങ്ങളുടെയും പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരം www.mgu.ac.in ൽ.
എം.ഫിൽ പ്രവേശന പരീക്ഷ
സ്‌കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ എം.ഫിൽ ഗാന്ധിയൻ സ്റ്റഡീസ്/ഡവലപ്‌മെന്റ് സ്റ്റഡീസ് കോഴ്‌സിന്റെ പ്രവേശന പരീക്ഷ മാർച്ച് ആറിന് രാവിലെ 10ന് പഠനവകുപ്പിൽ നടക്കും. തുടർന്ന് അഭിമുഖവും നടക്കും. ഫോൺ: 04812731039.
പരീക്ഷ ഫലം
രണ്ടാം സെമസ്റ്റർ എം.എഡ് റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് അഞ്ചുവരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.ഫിൽ (ബിസിനസ് സ്റ്റഡീസ് റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാർച്ച് അഞ്ചുവരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ് സി. ജിയോളജി (റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് അഞ്ചുവരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ മാസ്റ്റർ ഒഫ് സയൻസ്/ മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് (നോൺ സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാർച്ച് അഞ്ചുവരെ അപേക്ഷിക്കാം.