കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിൽ 45.21 കോടി രൂപ വരവും 45.02 കോടി ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. പി.എ.ഷെമീർ അവതരിപ്പിച്ചു. ഭവനനിർമ്മാണം 1.84 കോടി, കാർഷിക മേഖലയിൽ മത്സ്യകൃഷിയ്ക്ക് ധനസഹായം, മണ്ണ് സംരക്ഷണം, കിണർ റീചാർജ്ജിംഗ്, പുരുഷ - വനിത സ്വയംസഹായ സംഘങ്ങൾക്ക് ധനസഹായം, തോട് സംരക്ഷണം എന്നീ പ്രവർത്തനങ്ങൾക്കായി 1.29 കോടി, പശ്ചാത്തല മേഖലയിൽ ഗ്രാമീണ മേഖലയിലെ വിവിധ റോഡുകളുടെ നിർമ്മാണം, കോൺക്രീറ്റിംഗ്, റോഡ് സംരക്ഷണം, കലുങ്ക് നിർമ്മാണം എന്നിവയ്ക്ക് 1.03 കോടി, ബ്ലോക്ക് പഞ്ചായത്ത് വനിതാ തൊഴിൽ പരിശീലനകേന്ദ്രം പൂർത്തീകരണം, പാറത്തോട്, ചെമ്പുകഴി, ആലംപരപ്പ്, വളവുകയം എന്നിവിടങ്ങളിൽ വനിതാതൊഴിൽ പരിശീലനകേന്ദ്രം പൂർത്തീകരണം എന്നിവയ്ക്ക് 80 ലക്ഷം, അംഗൻവാടി കുട്ടികളുടെ പോഷകാഹാരം, അംഗൻവാടികൾക്ക് മൈക്ക്‌സെറ്റ്, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്‌കോളർഷിപ്പ് എന്നിവയ്ക്കായി 50 ലക്ഷം, വയോജനങ്ങൾക്ക് ശ്രവണസഹായി, കണ്ണട വിതരണം, പാലിയേറ്റീവ് കെയർ, സെക്കണ്ടറി പാലിയേറ്റീവ് പദ്ധതി, വയോജനങ്ങൾക്ക് പാലിയേറ്റീവ് പരിചരണം നൽകുന്നവർക്കായുള്ള പരിശീലനം എന്നിവയ്ക്കായി 35 ലക്ഷവും വകയിരുത്തി. ബഡ്ജറ്റ് യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

ബഡ്ജറ്റ് ഒറ്റനോട്ടത്തിൽ

കുടിവെള്ള - ജലസേചന പദ്ധതികൾക്ക് : 75 ലക്ഷം

പട്ടികജാതിക്ഷേമം 2 കോടി, പട്ടികവർഗ ക്ഷേമം : 52.73 ലക്ഷം

മെയിന്റനൻസ് ഗ്രാന്റ് ഫണ്ട് (നോൺ റോഡ്) : 60 ലക്ഷം

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി : 23.75 കോടി

മാലിന്യ സംസ്കരണം : 42 ലക്ഷം

യുവകലാകാരൻമാർക്ക് വജ്രജൂബിലി ഫെല്ലോഷിപ്പ് : 2.40 ലക്ഷം