ചങ്ങനാശേരി : എസ്.ബി കോളേജിലെ വിവിധ ഹോസ്റ്റലുകളിൽ നിന്നായി 20 ഓളം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വൃത്തിഹീനമായ പരിസരവും, ഹോസ്റ്റൽ ഭക്ഷണവുമാണ് മഞ്ഞപ്പിത്തത്തിന് കാരണമെന്നാണ് ആക്ഷേപം. ആരോഗ്യവകുപ്പ് ജീവനക്കാർ രണ്ട് തവണ കോളേജിൽ പരിശോധന നടത്തി മഞ്ഞപ്പിത്തബാധ തടയാൻ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതൊന്നും നടപ്പായില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ കോളേജിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.