വൈക്കം: എസ്. എൻ. ഡി. പി യോഗം 1851 ാം നമ്പർ ഉദയനാപുരം ശാഖായുടെയും ഗുരുചൈതന്യം എസ്. എച്ച്. ഗ്രൂപ്പിന്റെയും വാർഷികവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എം. പി. സെൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് എം. കെ. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. പി. പി. സന്തോഷ്, രാജേഷ് പി. മോഹൻ, കെ. പി. രാധാകൃഷ്ണൻ, എസ്. മനോജ്, കെ. കെ. രാജൻ, കെ. ഡി. സുന്ദരൻ, എസ്. പത്മനാഭൻ, എൻ. ആർ. ശശിധരൻ, ഉണ്ണികൃഷ്ണൻ, സുഗദമ്മ, പി. എൽ. ഷാജി, ഇ. കെ. ശിവൻ, വി. സി. സുനിൽകുമാർ, എന്നിവർ പ്രസംഗിച്ചു.