ചങ്ങനാശേരി: എസ്.ബി കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻമേധാവി പ്രൊഫ.കെ.ടി സെബാസ്റ്റ്യൻ കുരിശിങ്കൽപറമ്പിൽ (91) നിര്യാതനായി. ചങ്ങനാശേരി അതിരൂപത ദൈവശാസ്ത്ര പഠന കേന്ദ്രത്തിന്റെ പ്രിൻസിപ്പൽ, തേവര എസ്.എച്ച് കോളേജ് അദ്ധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടിണ്ട്. ഭാര്യ: ലിസി (ചങ്ങനാശേരി സെന്റ് ജോസഫ് ഗേൾസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക). പുല്ലാംങ്കുളം കുടുംബാംഗമാണ്. മക്കൾ: ശോഭി മാത്യു, ഡോ.സോജൻ കെ.സെബാസ്റ്റ്യൻ (സെന്റ് മേരീസ് ഐ ക്ലിനിക് ചങ്ങനാശേരി), ഷീബ രാജു (കാനഡ). ഷൈജ മാത്യു (ബാംഗളൂരു). മരുമക്കൾ: പരേതനായ മാത്യു ജോസഫ് ഇരുവേലിൽകുന്നേൽ (കടനാട്), ജിജി സോജൻ (വെട്ടിയാങ്കൽ കലൂർ, തൊടുപുഴ), രാജു തോമസ് ചീരംവേലിൽ മുട്ടാർ (കാനഡ), ഡോ.മാത്യു മാമ്പ്ര കൈനകരി (ബാംഗലൂരു). സംസ്‌കാരം നാളെ 3 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.