പുതുക്കിയ പരീക്ഷ തീയതി
18ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.പി.എഡ്. (2018 അഡ്മിഷൻ റഗുലർ / സപ്ലിമെന്ററി) പരീക്ഷകൾ ഇന്ന് നടക്കും. സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്താനിരുന്ന അഞ്ചാം വർഷ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നാളെ നടക്കും. ഏഴാം സെമസ്റ്റർ ബി.എച്ച്.എം. (2015 അഡ്മിഷൻ റഗുലർ / 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ എം.ബി.എ. ടൈം (2017 അഡ്മിഷൻ റഗുലർ/2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം നാളെയും, 25നും നടക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി. വോക് ഫാഷൻ ടെക്‌നോളജി (2016 അഡ്മിഷൻ റഗുലർ / 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഇന്ന് ആരംഭിക്കും.
പ്രവേശന പരീക്ഷ
സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിലെ 2018 - 19 വർഷത്തെ എം.ഫിൽ മലയാളം, ഇംഗ്ലീഷ്, തിയേറ്റർ ആർട്‌സ് വിഷയങ്ങളിലെ പ്രവേശന പരീക്ഷ 28ന് പഠനവകുപ്പിൽ നടക്കും. തുടർന്ന് അഭിമുഖവും നടക്കും. ഫോൺ: 0481 - 2731041.
സംവരണ സീറ്റൊഴിവ്
സ്‌കൂൾ ഒഫ് ബയോസയൻസസിലെ എം.ഫിൽ ബയോസയൻസസ് പ്രോഗ്രാമിൽ പട്ടികവർഗ (എസ്.ടി.) വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. എം.എസ്‌സി. ബയോടെക്‌നോളജി / ബയോകെമിസ്ട്രി / മൈക്രോബയോളജി / ബയോഫിസിക്‌സ് അടിസ്ഥാന യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10ന് പഠനവകുപ്പിൽ എത്തണം.