rotary-photo

ചങ്ങനാശേരി : പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലെടുക്കുന്നതിന്റെ ഭാഗമായി റോട്ടറി ഇന്റർനാഷണൽ വാട്ടർ പ്യൂരിഫയർ മെഷീനുകൾ വിതരണം ചെയ്തു. ആലപ്പുഴ, അപ്പർകുട്ടനാട്, വൈക്കം, പയ്യന്നൂർ, കണ്ണൂർ, കൊച്ചി മേഖലകളിൽ മെഷീനുകളുടെ വിതരണം തുടങ്ങി. ലോകമാകമാനമുള്ള റോട്ടറി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ഡിസാസ്റ്റർ ഇന്റർനാഷണലിന്റെയും ചങ്ങനാശേരി റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പദ്ധതി. ചങ്ങനാശേരി ടൗണിലെയും പരിസരപ്രദേശങ്ങളിലെയും നൂറോളം ഓട്ടോറിക്ഷ തൊഴിലാളികൾക്കും മെഷീനുകൾ വിതരണം ചെയ്തു. വരും ദിവസങ്ങളിൽ മറ്റ് സ്ഥലങ്ങളിലും മെഷീനുകൾ ജനങ്ങൾക്ക് കൈമാറുമെന്ന് റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് ചെയർമാൻ ബോബൻ ടി. തെക്കേൽ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം റോട്ടറി ഇന്റർനാഷണൽ മുൻ ഗവർണർ സ്‌കറിയ ജോസ് കാട്ടൂർ നിർവഹിച്ചു. റോട്ടറി ഇന്റർനാഷണൽ ചങ്ങനാശേരി പ്രസിഡന്റ് കണ്ണന്‍ കൃഷ്ണാലയം അദ്ധ്യക്ഷത വഹിച്ചു.