anusmaranam-photo

ചങ്ങനാശേരി : സി.പി.എം ചങ്ങനാശേരി ഏരിയാ സെക്രട്ടറി, ജില്ലാ കമ്മറ്റിയംഗം, തൊഴിലാളി യൂണിയൻ നേതാവ് തുടങ്ങിയ നിലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പി.എ സെയ്തു മുഹമ്മദിന്റെ 25 -മത് അനുസ്മരണ സമ്മേളനം വി.ആർ.ബി ഭവനിൽ പി.ജെ. ശാമുവൽ സ്മാരക ഓഡിറ്റോറിയത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.കെ. സുനിൽ കുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം എ.വി. റസൽ, ജില്ലാ കമ്മറ്റിയംഗം കൃഷ്ണകുമാരി രാജശേഖരൻ, ഏരിയാ കമ്മറ്റിയംഗങ്ങളായ ടി.എസ്. നിസ്താർ, കെ.ഡി. സുഗതൻ എന്നിവർ പ്രസംഗിച്ചു.