film

കോട്ടയം: അഞ്ചാമത് പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയുടെ പോസ്റ്റർ പ്രകാശനവും ഡെലിഗേറ്റ് പാസ് ഉദ്‌ഘാടനവും ചലച്ചിത്രനടൻ ജയറാം നിർവഹിച്ചു. 25 മുതൽ കോട്ടയം അനശ്വര തിയേറ്ററിൽ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിക്കും. മാർച്ച് 6 മുതൽ 8 വരെ യാണ് മേള. ആത്മ ഫിലിം സൊസൈറ്റി പ്രസിഡണ്ട് പ്രദീപ് നായർ, സെക്രട്ടറി സജി കോട്ടയം, എക്സിക്യൂട്ടീവ് അംഗം അനീഷ് കുമാർ എന്നിവർ പങ്കെടുത്തു .