mullappally-ramachandran

പാലാ: സി.പി.എമ്മിന്റെ കപട രാഷ്രീയത്തിന്റെ അകപ്പൊരുൾ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രയ്ക്ക് പാലായിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. കെ.എം. മാണി യോഗം ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നേൽ സുരേഷ്, ആന്റോ ആന്റണി, ജോസ് കെ. മാണി, ജോസഫ് വാഴക്കൻ, ജോഷി ഫിലിപ്പ്, രാജ്‌മോഹൻ ഉണ്ണിത്താൻ, ടോമി കല്ലാനി, ജോസ എബ്രാഹം, ഏ.കെ ചന്ദ്രമോഹൻ, റോയി മാത്യു എലിപ്പുലിക്കാട്ട്, ബിജു പുത്താനം, ജോയി സ്‌കറിയ, ആർ. സജീവ്, സി.ടി. രാജൻ, ജോബി അഗസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. സന്തോഷ് കുര്യത്ത്, ബിജോയി ഇടേട്ട്, ടോമി പൊരിയത്ത്, ജോഷി കെ. അന്റണി, ഡി. പ്രസാദ്, ടോം കോഴിക്കോട്ട്, കുര്യൻ നെല്ലുവേലിൽ, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, ജോസ് ആന്റണി, സെബാസ്റ്റ്യൻ കാണിയക്കാട്ട്, സിബി പുറ്റിയാനിക്കാൽ, ഷൈൻ പാറയിൽ, ഹരിദാസ് അടമത്ര തുടങ്ങിയവർ സ്വീകരണത്തിന് നേത്യത്വം നൽകി.