വൈക്കം: ഡിഫൻസ് സിവിലിയൻ പെൻഷണേഴ്‌സ് അസോസിയേഷൻ കോട്ടയം, എറണാകുളം യൂണിറ്റ് കുടുംബസംഗമവും വാർഷികവും യൂണിറ്റ് കൺവീനർ കെ.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ബി.ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം.ഇ.രഘുനാഥൻ, ഡൊമനിക്, ഗോപാലകൃഷ്ണൻ നായർ, ജോൺ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.