a

പാറത്തോട്: ചോറ്റി മഹാദേവ ക്ഷേത്രത്തിലെ അംഗ ഗോപുരത്തിന്റെ മഹാ കുംഭാഭിഷേകം 24ന് 11.30നും 12നും മദ്ധ്യേ നടത്തും. ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനര്, മേൽശാന്തി പയ്യന്നൂർ പെരിക മന ഇല്ലം ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി, കീഴ്ശാന്തി ഗോപാലകൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും. അംഗ ഗോപുരത്തിന്റെ ഉദ്ഘാടനം ഗജരാജൻ തോട്ടുചാലിൽ ബോലോ നാഥ് നിർവഹിക്കും. ഏതാണ്ട് ഒരു കോടിയിൽപരം രൂപ ചിലവഴിച്ചാണ് അംഗ ഗോപുരത്തിന്റെ ചുറ്റുമതിൽ, തിരുമുറ്റം, കല്ലുപാകൽ, മൈതാനത്തിന്റെ വീതി കൂട്ടൽ ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത് . കേരളിയ വാസ്തു ശൈലിയിൽ ശിൽപി ചെങ്ങന്നൂർ സദാാശിവൻ ആചാരിയുടേയും ജി സുനിൽ ബാബുവിന്റേയും നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനം.. ഉത്സവത്തിന് 24ന് 6.30ന് ക്ഷേത്രം തന്ത്രി താഴമൺ മഠംകണ്ഠരര് മോഹനര് കൊടിയേറ്റും. ഭാരവാഹികളായ ഓ.കെ. കൃഷ്ണൻ, എം.പി. പുരുഷോത്തമൻ പിള്ള, കെ.എസ്. രാധാകൃഷ്ണൻ നായർ, എൻ.പി. സോമൻ, എ.എം. അരവിന്ദാക്ഷൻ നായർ എന്നിവർ നേതൃത്വം നൽകും