c

പാലാ : പാലാ ടൗൺഹാളിൽ ആരംഭിച്ച ചക്ക മേളയുടെ ആദ്യദിനം അനുഭവപ്പെട്ടത് വൻ തിരക്ക്. ജോസ് കെ. മാണി എംപി ചക്ക വെട്ടിമുറിച്ചുകൊണ്ട് മേള ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു. ചക്ക സംസ്‌കരണ രംഗത്തെ പ്രവർത്തനങ്ങളെ മാനിച്ച് ജയിംസ് ജോസഫിനെ ചടങ്ങിൽ ആദരിച്ചു. വക്കച്ചൻ മറ്റത്തിൽ, ഔസേപ്പച്ചൻ തകടിയേൽ, ടോമി കുറ്റിയാങ്കൽ, വി.എസ്. രാധാകൃഷ്ണൻ, ബെി മൈലാടൂർ, സിസ്റ്റർ റെഡി, ജില്ലാ കൃഷി ഓഫീസർ റെജിമോൾ മാത്യു, സന്തോഷ് മണർകാട്ട്, റോണി തകടിയേൽ, ജോസ് വേരനാനി, ബേബി കലയത്തിനാൽ, ചാർളി കെ. മാണി, കെ.സി. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. അൽഫോൺസാ കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. ചക്ക വിഭവങ്ങൾക്കും ചക്കപ്പുഴുക്ക്, ചക്ക പായസം തുടങ്ങിയവയുടെ സ്റ്റാളുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുത്.