ചങ്ങനാശ്ശേരി: ഇന്ത്യയുടെ ആന്മാവ് കണ്ടെത്തിയ കോൺഗ്രസ് തന്നെ ഇന്ത്യയെ വീണ്ടെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രക്ക് ചങ്ങനാശ്ശേരിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നക്ഷത്രശോഭയുള്ള കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകിയ പ്രസ്ഥാനമാണ് കോൺഗ്രസ്. ഇനിയും അഞ്ച് വർഷം കൂടി മോഡിയുടെ കയ്യിൽ ഭരണം കിട്ടിയാൽ രാജ്യത്തിന്റെ ഭരണഘടന ഇല്ലാതാകും. രാഹുൽ ഗാന്ധിയുടെ വരവോടെ രാജ്യം ഉയർത്തെഴുന്നേൽക്കും. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിൽക്കാൻ തയ്യാറാകുമ്പോൾ കേരളത്തിലെ സി.പി.എം നേതാക്കാൾ പിണറായി വിജയന്റെ നേത്യത്വത്തിൽ ഘടക വിരുദ്ധമായി നിൽക്കുകയാണ്, മുല്ലപ്പള്ളി പറഞ്ഞു. 1000 ദിവസംകൊണ്ടു എൽ.ഡി.എഫ് പൂർത്തിയാക്കിയത് 29 കൊലപാതകങ്ങളാണെന്നു സമ്മേളന ഉദ്‌ഘാടനം ചെയ്ത കെ.സി. ജോസഫ് എം എൽ എ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ ആന്റണി കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, സി എഫ് തോമസ് എം.എൽ.എ, ജോസഫ് വാഴക്കൻ ജോഷി ഫിലിപ്പ്, ജോസി സെബാസ്റ്റ്യൻ, ജയ്സൺ ജോസഫ്, പി.എസ് സലീം, പി.എസ് രഘുറാം, ജോബ് മൈക്കിൾ, അജിസ് ബെൻ മാത്യൂസ്,പി.എച്ച് നാസർ, രാജീവ് മേച്ചേരി, പി എൻ നൗഷാദ്, നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.