ചങ്ങനാശേരി: കുറിച്ചി കാലായിപ്പടി റെയിൽവേ മേൽപ്പാലം നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ പി. വി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഫാ. ജോൺ പരുവപ്പറമ്പിൽ, ജെയിംസ് കലാവടക്കൻ, ലൂസി ജോസഫ്, ബിജു തോമസ്, ആർ .രാജഗോപാൽ, ബി.ആർ.മഞ്ജേഷ്, എൽസി രാജു, മേഴ്സി സണ്ണി, പ്രീതാകുമാരി, ജയപ്രകാശ്, ജോജി നേര്യന്ത്ര. എം. കെ. രാജു, ജ്യോതിഷ് മാത്യു ,എൻ. ടി . ബാലകൃഷ്ണൻ, ടിസൻ മാവേലിപ്പറമ്പിൽ, സണ്ണി ചാമപ്പറമ്പിൽ ,എൻ.കെ. ബിനു എന്നിവർ പ്രസംഗിച്ചു. പാലം നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.