ponkala

തലയോലപ്പറമ്പ്: ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പൊങ്കാല മഹോത്സവം ഭക്തിനിർഭരമായി. രാവിലെ 9ന് പണ്ടാര അടുപ്പിൽ ക്ഷേത്രം മേൽശാന്തി ഇ.എൻ. നളൻ ശാന്തി അഗ്നി പകർന്നു. പൊങ്കാലയുടെ ഭദ്രദീപപ്രകാശന കർമ്മം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത രജനി എന്ന ഭക്ത നിർവഹിച്ചു. ദേവസ്വം പ്രസിഡന്റ് പി.കെ. ശശിധരൻ പണിക്കശ്ശേരി ചിറയിൽ, സെക്രട്ടറി പി.എം രാജേന്ദ്രൻ, രത്നാകരൻ,രാജേഷ്, മനീഷ്, ലീലാരമണൻ, ബിന്ദുസന്തോഷ്, രതി ബാബു തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിവിധ ജില്ലകളിൽ നിന്നായി നൂറ് കണക്കിന് ഭക്തർ പൊങ്കാല അർപ്പിക്കാൻ എത്തിയിരുന്നു. തുടർന്ന് പൊങ്കാല നിവേദ്യം, പൊങ്കാല സദ്യ, വൈകിട്ട് നാടകം എന്നിവ നടന്നു. ഇന്ന് രാവിലെ 9ന് പൂരമിടി, ഉച്ചയ്ക്ക് 1ന് ആറാട്ട് സദ്യ, വൈകിട്ട് 7ന് ആറാട്ട് എഴുന്നള്ളത്ത് തടർന്ന് എതിരേല്പ്, വലിയ കാണിക്ക, കൊടിയിറക്ക് എന്നിവയോടെ ഉത്സവം സമാപിക്കും.