mg-university
MG university

പി.ജി പ്രൈവറ്റ് പരീക്ഷാ കേന്ദ്രം മാറ്റി

25 ന് ചങ്ങനാശേരി എൻ.എസ്.എസ് കോളേജിൽ നടക്കേണ്ട മൂന്ന്, നാല് സെമസ്റ്റർ പി.ജി പ്രൈവറ്റ് പരീക്ഷ ചങ്ങനാശേരി അസംപ്ഷൻ കോളേജിലേക്ക് മാറ്റി. പരീക്ഷാ സമയത്തിൽ മാറ്റമില്ല. 25 ഒഴികെയുള്ള ദിവസങ്ങളിലെ പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.

ബി.എസ്‌സി നഴ്‌സിംഗ് പരീക്ഷാകേന്ദ്രം

28ന് ആരംഭിക്കുന്ന ഒന്നു മുതൽ നാലു വരെ വർഷ ബി.എസ്‌ സി നഴ്‌സിംഗ് മേഴ്‌സി ചാൻസ് (20072009 അഡ്മിഷൻ) പരീക്ഷകൾ ഗാന്ധിനഗർ എസ്.എം.ഇയിൽ (സീപാസ്) നടക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.പി.എഡ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 8 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്‌സി ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്‌സ് (റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 11 വരെ അപേക്ഷിക്കാം.