file

കോട്ടയം : ഫയലുകളിൽ സമയബന്ധിതമായി തീരുമാനങ്ങൾ എടുക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. എം.ജി സർവകലാശാലയിൽ നടന്ന ഫയൽ അദാലത്ത് വീഡിയോകോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർ പ്രൊഫ.സാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ് മുഖ്യപ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, അഡ്വ. ആർ. പ്രഗാഷ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ. ഷെറഫുദ്ദീൻ, രജിസ്ട്രാർ എം.ആർ. ഉണ്ണി എന്നിവർ പ്രസംഗിച്ചു. അപേക്ഷകയായ തോപ്പുംപടി സ്വദേശി എം. ഫർസാനയ്ക്ക് എം.ബി.എ. പരീക്ഷയുടെ മാർക്ക്‌ലിസ്റ്റ് കൈമാറിയാണ് അദാലത്ത് ആരംഭിച്ചത്. പരീക്ഷ വിഭാഗവുമായി ബന്ധപ്പെട്ട പരാതികളായിരുന്നു ഏറെയും. 282 അപേക്ഷകൾ തീർപ്പാക്കി.