ചങ്ങനാശേരി : കഞ്ചാവും, നിരോധിത പുകയില ഉത്പന്നങ്ങളും കാറും ചങ്ങനാശേരി എക്‌സൈസ് പിടികൂടി. പ്രതി വാഹനം ഉപേക്ഷിച്ച് രക്ഷപെട്ടു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ചങ്ങനാശേരി പറാൽ റോഡിൽ സെന്റ് ആന്റണീസ് ചർച്ചിനു സമീപത്തു നിന്നും കെ.എൽ 8498. മാരുതി കാറിൽ നിന്ന് 300 പായ്ക്കറ്റ് ഹാൻസും, 100 പായ്ക്കറ്റ് കൂളും കാറിന്റെ ഡിക്കിയിൽ നിന്ന് 78 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർമാരായ പി.എസ് ശ്രീകുമാര്‍ ഐ.ബി, രാജേഷ് കുമാർ, സിവിൽ എക്‌സെസ് ഓഫീസർമാരായ രതീഷ്.കെ.നാണു, വിനോദ് കുമാര്‍ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.