passing-out-paread

തലയോലപ്പറമ്പ് : എ.ജെ.ജോൺ മെമ്മോറിയൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. ഡിവൈ.എസ്.പി കെ.സുഭാഷ് പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. തലയോലപ്പറമ്പ് എസ്.ഐ പി.എ.ഷെമീർഖാൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ സമ്മാനവിതരണം നിർവഹിച്ചു.

പ്രിൻസിപ്പൽ കെ.ശ്രീകല, എച്ച്.എം തങ്കമണി വരപ്രാവത്ത്, പി.ടി.എ പ്രസിഡന്റ് എം.എ.അക്ബർ, സി.പി.ഒ ബെന്നി ജോൺ, എ.സി.പി.ഒ പി.കെ.ഉഷാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സ്കൂൾ ആഡിറ്റോഡിയത്തിൽ നടന്ന അദ്ധ്യാപക - രക്ഷകർത്തൃ സമ്മേളനം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സി.എൻ.സന്തോഷ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അനിൽകുമാർ, വാർഡംഗം ഷിജി വിൻസന്റ്, കടുത്തുരുത്തി അസി. ഫയർസ്റ്റേഷൻ ഓഫീസർ പി.എൻ.അജിത്ത്കുമാർ, വെട്ടിക്കാട്ടുമുക്ക് ഫോറസ്റ്റ് ഡിപ്പോ ഓഫീസർ ജി.രാധാകൃഷ്ണൻ, എക്സൈസ് പ്രവന്റീവ് ഓഫീസർ കെ.വി.ബാബു, വൈക്കം എ.എം വി ഭരത്ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.പി.സി കേഡറ്റ് കുമാരി നന്ദന നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.