തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ്, ബഷീർ സ്മാരക ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സാഹിത്യചർച്ച പാലാംകടവ് ബഷീർ സ്മാരക മന്ദിരത്തിൽ ഇന്ന് വൈകിട്ട് 4 ന് നടക്കും. "100 തികയുന്ന ചിന്താവിഷ്ടയായ സീത " എന്ന വിഷയത്തിൽ കൊച്ചിൻ കോളേജ് മലയാള വിഭാഗം മേധാവി ഡോ.പി.ആർ ഋഷിമോൻ വിഷയാവതരണം നടത്തും.