g-sukumaran-nair
g sukumaran nair

കോട്ടയം എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടേത് മാടമ്പിത്തരമെന്ന കോടിയേരിയുടെ ആക്ഷേപത്തോട്,​ ആ പ്രതികരണത്തിന് മറുപടി പറയാനുള്ള സംസ്‌കാരമല്ല എൻ.എസ്.എസിന്റേത് എന്നു തിരിച്ചടിച്ച് ജി. സുകുമാരൻ നായർ.

കോടിയേരിയുടെ പ്രതികരണം അതിരു കടക്കുന്നു. അധികാരം കൈയിലുണ്ടെന്നു കരുതി എന്തും പറയാമെന്ന വിചാരം ആർക്കും നന്നല്ല. അതിനെ ഭയപ്പെടുന്നുമില്ല. കഴിഞ്ഞകാലങ്ങളിൽ പരസ്പര മാന്യതയോടെ പ്രവർത്തിച്ചവർ രണ്ടുപക്ഷത്താകാൻ കാരണം വിശ്വാസ സംരക്ഷണ വിഷയത്തിലെ നിലപാടു വ്യത്യാസം മാത്രമാണ്. ഇക്കാര്യത്തിൽ എൻ.എസ്.എസ്. നിലപാട് വ്യക്തമാണ്. അതിന്റെ പേരിൽ നേതൃത്വത്തെ അപമാനിക്കാനോ ചേരിതിരിവുണ്ടാക്കാനോ ശ്രമിച്ചാൽ അതിജീവിക്കാനുള്ള സംഘടനാശേഷി എൻ.എസ്.എസിനുണ്ട്- സുകുമാരൻ നായർ പറഞ്ഞു.