lory

കോട്ടയം: എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ ലോറികൾ കൂട്ടിയിടിച്ച്, ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം റോഡിലൊഴുകി. അപകടത്തിൽ ആർക്കും പരിക്കില്ല.

ഇന്നലെ രാവിലെ ഏഴരയോടെ കോടിമതയിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ ടോറസ് ലോറി, ഇവിടെ നിന്നും തിരിയുന്നതിനിടെ പിന്നാലെ എത്തിയ നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാഷണൽ പെർമിറ്റ് ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ടോറസിന്റെ ഡീസൽ ടാങ്കിലാണ് ലോറി ഇടിച്ചു കയറിയത്. ഇടിയെ തുടർന്ന് ടോറസിനുള്ളിലെ ഡീസൽ പൊട്ടി റോഡിൽ ഒഴുകി. ചിങ്ങവനം എസ്.ഐ അനൂപ് സി.നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് അഗ്നിരക്ഷാ സേനാ അധികൃതരെത്തി ഡീസൽ കഴുകി നീക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു.

-------------------- കോടിമത നാലുവരി പാതയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടം