കാഞ്ഞിരപ്പള്ളി: പ്ലാച്ചിക്കൽ മീനാക്ഷി ആലപ്പള്ളി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പു മന്ത്രി എം.എം മണി നിർവഹിച്ചു. പ്രളയത്തേക്കാൾ രൂക്ഷമായ സാഹചര്യത്തിലേക്കാണ് കേരളം നീങ്ങിക്കൊണ്ടിരിക്കു ന്നതെന്ന് മന്ത്രി പറഞ്ഞു. ജലസ്രോതസുകൾ വറ്റി വരളാൻ തുടങ്ങിയിരിക്കുകയാണ്. ഇതു മൂലം ഉണ്ടാകാനിടയുള്ള വൈദ്യുതി ക്ഷാമം നേരിടുന്നതിനുള്ള മാർഗങ്ങൾ സർക്കാർ ആരാഞ്ഞു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
എൻ. ജയരാജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അസി.എഞ്ചിനിയർ എസ് സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പദ്ധതിക്കായി സ്ഥലം വിട്ടു നൽകിയ അമ്മിണി മാധവൻ, വിശ്വകുമാരി, കവിതാ പുരസ്‌കാര ജേതാവ് സി.ചെല്ലപ്പൻ, നാദ മണി അവാർഡ് ജേതാവ് വിനോദ് ചമ്പക്കര എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജുകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ഷാജൻ, ഗ്രാമ പഞ്ചായത്തംഗം ശ്രീജിഷ കിരൺ, ബിഡിഒ പി.എൻ. സുജിത്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനിത തോമസ്, അമ്പിളി എൻ കുറുപ്പ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ. പി ബാലഗോപാലൻ നായർ സ്വാഗതവും ആർ മനോജ് നന്ദിയും പറഞ്ഞു.