പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എസ്.സി സുവോളജി (സി.എസ്.എസ് റഗുലർ /റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 5 മുതൽ 8 വരെ അതത് കോളേജുകളിൽ നടക്കും. പരീക്ഷയോടനുബന്ധിച്ചുള്ള എക്‌സാമിനർമാരുടെ സമിതി യോഗം 28ന് രാവിലെ 11ന് സർവകലാശാല സിൽവർ ജൂബിലി പരീക്ഷാഭവന്റെ 201-ാം നമ്പർ മുറിയിൽ ചേരും.
ഒന്നാം സെമസ്റ്റർ ബി.എഫ്.ടി ആൻഡ് ബി.എസ്.സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ (സി.ബി.സി.എസ് 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്)പരീക്ഷയുടെ പ്രാക്ടിക്കൽ 26 മുതൽ ആരംഭിക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്‌സി./ബി.കോം (മോഡൽ 1,2,3 2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്‌സി ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.