കൂരാലി: എലിക്കുളം ഗ്രാമപ്പഞ്ചായത്തിൽ 14.46 കോടി രൂപ വരവും 13.61 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. 85.24 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ്‌പ്രസിഡന്റ് മാത്യു ടി.ആനിത്തോട്ടം അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി അദ്ധ്യക്ഷയായി.
ഉത്പാദനമേഖലയിൽ 37.90 ലക്ഷം രൂപയും സേവനമേഖലയിൽ 3.14 കോടി രൂപയും പശ്ചാത്തലമേഖലയിൽ 28 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. പഞ്ചായത്ത് ഓഫീസ് കെട്ടിടനിർമാണത്തിന് തനതുഫണ്ടിൽ നിന്ന് ഒന്നരക്കോടി രൂപ വിനിയോഗിക്കും. കുടിവെള്ളപദ്ധതികൾക്കായി 27.54 ലക്ഷം രൂപയുടെ പദ്ധതിയുണ്ട്.