വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കാശ്മീരിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
പരിശീലനം പൂർത്തിയാക്കിയ 44 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡിനോടനുബന്ധിച്ചാണ് ധീരജവാന്മാരെ അനുസ്മരിച്ചത്. പ്രഥമാദ്ധ്യാപിക പി. ആർ. ബിജി ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പുഷ്പാർച്ചന നടത്തി. വൈക്കം വെഹിക്കിൾ ഇൻസ്‌പെക്ടർ ഐസക് തോമസ്, നഗരസഭ കൗൺസിലർ ബിജു വി. കണ്ണേഴൻ, പി. ടി. എ. പ്രസിഡന്റ് വി. വി. കനകാംബരൻ, ജനമൈത്രി സി. ആർ. ഒ. കെ. വി. സന്തോഷ്, സ്റ്റുഡന്റ് പൊലീസ് സി. പി. ഒ. സാബു കോക്കാട്ട്, അമൃത പാർവ്വതി, ടി. ശ്രീനി, ടി. രാജേഷ്, പ്രീതി വി. പ്രഭ എന്നിവർ പങ്കെടുത്തു.