തലയോലപ്പറമ്പ് :എസ്. എൻ. ഡി. പി. യോഗം 221ാം നമ്പർ അടിയംശാഖയിലെ 16ാമത് സി.കേശവൻ സ്മാരക കുടുംബസംഗമം 'ഗുരുപുണ്യം 2019' സംഘടിപ്പിച്ചു.ശാഖ ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് സുരേഷ് തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. 'ശ്രീനാരായണ ധർമ്മവും കുടുംബ ജീവിതവും' എന്ന വിഷയത്തിൽ ആചാര്യൻ വിശ്വപ്രകാശം വിജയാനന്ദ് ആത്മീയ പ്രഭാഷണം നടത്തി. പ്രളയ കാലത്ത് മികച്ച സാമൂഹ്യ പ്രവർത്തനം നടത്തിയ ഫാ. ജോൺ പുതുവ, കണ്ണൻ കൂരാപ്പള്ളിൽ, സജിമോൻ വർഗ്ഗീസ് എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. വിനീഷ് കീഴ്പ്പാടം സ്വാഗതം പറഞ്ഞു. ശാഖാ സെക്രട്ടറി വി.എം. വിജയൻ സന്ദേശം നൽകി. ഷാജി കുറുമഠം, വി.കെ. രഘുവരൻ വഞ്ചിപ്പുരക്കൽ, പ്രമീള പ്രസാദ്, അനൂപ്, സതി വത്സകുമാർ, ഷിബു, ശോഭ രാജേന്ദ്രൻ, തുടങ്ങിവർ പ്രസംഗിച്ചു.