പാലാ: മാർപാപ്പയെ പോലുള്ള ഒരു രാഷ്ട്രത്തിന്റെ തലവനെ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ഇന്ത്യയിലേക്ക് അതിഥിയായി ക്ഷണിക്കാത്തത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.ഗവൺമെന്റിന്റെ ആർ.എസ്.എസ്. നയം മൂലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരള സംരക്ഷണ ജാഥയുടെ ഭാഗമായി പാലായിൽ നടന്ന സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി.ഗവൺമെന്റിന്റെ വിദേശനയം പരാജയം ആണെന്നും കോടിയേരി കുറ്റപ്പെടുത്തി. ഇടതുപക്ഷം വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ല കാസർകോടുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ ബാബു. കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജാഥയുടെ സ്ഥിരാംഗങ്ങളായ കെ. പ്രകാശ് ബാബു, പി സതീദേവി, ബിജിലി ജോസഫ്, പി.കെ രാജൻ മാസ്റ്റർ, ബാബു ഗോപിനാഥ്, ഡീക്കൺ തോമസ്, വർഗീസ് ജോർജ്, കാസിം ഇരിക്കൂർ ആന്റണി രാജു, പി.എം.മാത്യു സ്വാഗത സംഘം ജനറൽ കൺവീനർ ആർ.ടി.മധുസൂദനൻ, സിബി തോട്ടപുറം, എന്നിവർ സംസാരിച്ചു. വൈക്കം വിശ്വൻ, വി.എൻ വാസവൻ ലാലിച്ചൻ ജോർജ്, മാണി.സി.കാപ്പൻ, സി.കെ.ശശിധരൻ, വി.കെ.കുമാര കൈമൾ, വി.കെ. സന്തോഷ് കുമാർ, സണ്ണി ഡേവിഡ്, ടി.ആർ വേണുഗോപാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.