camb

വെള്ളൂർ : റോട്ടറി ക്ലബ് പെരുവയുടെ ആഭിമുഖ്യത്തിൽ കിംസ് ആശുപത്രിയുടെ സഹകരണത്തോടെ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പെരുവ സെന്റ് മേരീസ് കാത്തോലിക്കേറ്റ് സെന്ററിൽ നടന്ന ക്യാമ്പ് മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോൻ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് ഡോ.ബിനു.സി നായർ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം പി.യു മാത്യു, ജോസ് പീറ്റർ, മോഹനൻ ശ്രീനാരായണ, മനോജ് കുമാർ, രാജുമോൻ പഴേമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.