വൈക്കം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) വൈക്കം ടൗൺ വാർഷിക സമ്മേളനം വ്യാപാരഭവൻ ഹാളിൽ ജില്ലാ സെക്രട്ടറി കെ.സദാശിവൻനായർ ഉദ്ഘാടനം ചെയ്തു. ജി.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ഏ.വി.പുരുഷോത്തമൻ (പ്രസിഡന്റ്), എം.ജെ.ജോസഫ്, പി.കെ.ഓമന ( വൈസ് പ്രസിഡന്റുമാർ), എ.ശിവൻകുട്ടി (സെക്രട്ടറി), ടി.കെ.തങ്കപ്പൻ, പി.രമേശൻ (ജോ.സെക്രട്ടറിമാർ), ആർ.സന്തോഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.