g-sukumaran-nair-action

ചങ്ങനാശേരി: സവർണരെന്നും അവർണരെന്നും പറഞ്ഞ് സംസ്ഥാനത്ത് വിഭാഗീയത വളർത്താൻ ചിലർ ശ്രമിക്കുകയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. പെരുന്ന മന്നം സമാധിയിൽ ഉപവാസ പ്രാർത്ഥനയ്‌ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രാഷ്ട്രീയത്തിനും സമുദായത്തിനുമെതിരെ പ്രകോപനപരമായ യാതൊരു പ്രവൃത്തിയും നായർ സമുദായം ചെയ്യരുതെന്നാണ് മന്നത്ത് പത്മനാഭൻ പഠിപ്പിച്ചത്. ഇന്ന് സമുദായത്തിന് പുറത്ത് നിന്നുകൊണ്ട് നമ്മെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് രാഷ്ട്രീയത്തിനതീതമായി സമൂഹത്തിന് വേണ്ടി ഒറ്റക്കെട്ടായി നീങ്ങണം. ഒരു രാഷ്ട്രീയ പ്രസ്ഥാനവും നമുക്ക് ഒരു ഗുണവും ചെയ്‌തിട്ടില്ല. അകാരണമായി കടന്നാക്രമിക്കാൻ വരുന്ന ശക്തികളെ ഒറ്റക്കെട്ടായി നേരിടണം. ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനിറുത്തുക എന്നുള്ളതാണ് എൻ.എസ്.എസിന്റെ അടിത്തറയെന്നും അതിൽ ഉറച്ചു നിൽക്കുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.