പൊൻകുന്നം: കേരളത്തിലെ 12 ജില്ലകളിലായി അമ്പതിനായിരത്തിൽപരം പേർ നേരിട്ട് പങ്കെടുത്ത അഭിപ്രായ സർവേയാണ് കഴിഞ്ഞ മാസം ത്രിതല പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരള സംരക്ഷണ യാത്രയ്ക്ക് പൊൻകുന്നത്ത് നൽകിയ സ്വീകരണസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഈ തിരഞ്ഞെടുപ്പിലൂടെ കേരളജനതയുടെ മനസ് ഇടതുപക്ഷത്തിനൊപ്പമാണെന്ന് ഒരിക്കൽകൂടി തെളിയിച്ചു.എൽ.ഡി.എഫിന് 45 ശതമാനവും യു.ഡി.എഫിന് 38ശതമാനവും എൻ.ഡി.എക്ക് 12ശതമാനം വോട്ടുമാണ് കിട്ടിയത്.ശബരിമലയുടെ പേരുപറഞ്ഞ് ഇടതുപക്ഷത്തെ ഇല്ലാതാക്കാമെന്ന് കണക്കുകൂട്ടിയവർക്കു കിട്ടിയ മറുപടിയാണ് ഈ തിരഞ്ഞെടുപ്പുഫലമെന്നും കോടിയേരി പറഞ്ഞു.
ജാഥാ അംഗങ്ങളായ പ്രകാശ് ബാബു, ഡീക്കൺ തോമസ് കയ്യത്ര എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം പ്രസിഡന്റ് എം. എ. ഷാജി അദ്ധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടറി വി. എൻ. വാസവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സി. കെ. ശശിധരൻ, എൽ.ഡി.എഫ്. നേതാക്കളായ ആർ. നരേന്ദ്രനാഥ്,രാജു തെക്കേക്കര, എ. ജി. രാജപ്പൻ, അബ്ദുൾ ലത്തീഫ്, പി. എ. താഹ, ജോബി കേളിയംപറമ്പിൽ, സിയാദ് കളരിക്കൽ, തോമസ് കുന്നപ്പള്ളി, ജോർജ്ജുകുട്ടി പാളയം അപ്പച്ചൻ വെട്ടിത്താനം, മാത്യൂ ഫിലിപ്പ്, കെ .എച്ച് .റസാഖ് എന്നിവർ പങ്കെടുത്തു.