വാകത്താനം: വാകത്താനം പഞ്ചായത്ത് ലൈഫ് പദ്ധതിയിൽപ്പെടുത്തി പൂർത്തീകരിച്ച 20 വീടുകളുടെ താക്കോൽദാനം മന്ത്രി എം.എം മണി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ബി പ്രകാശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി മോൾ മനോജ്, ലൈഫ് മിഷൻ കോ-ഓർഡിനേറ്റർ സി.എൻ സുഭാഷ്, എ.ഡി.സി ജനറൽ അനീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസിയമ്മ ജോസഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷീലാ ബേബിച്ചൻ, കെ.ആർ സൈമൺ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബേബിമോൾ എം.വർക്കി, വൈസ് പ്രസിഡന്റ് റോസമ്മ മത്തായി, വാർഡംഗം സി.രമേശ്, എ.ജെ ജോൺ, സാജു എം.ഫിലിപ്പ് , ബെന്നി ഇളങ്കവിൽ, ആർ.സർജു, സിബി എബ്രഹാം, കെ.വിനോദ് എന്നിവർ പ്രസംഗിച്ചു.