വൈക്കം : കൈകാലുകളുടെ ശേഷി നഷ്ടപ്പെട്ട് പന്ത്റണ്ട് വർഷമായി രോഗശയ്യയിൽ കഴിയുന്ന ടി. വി. പുരം പഞ്ചായത്ത് കൊന്നശ്ശേരി സുധീഷിന് ജനമൈത്രി പൊലീസ് നിർമ്മിച്ച് നൽകുന്ന ജനമൈത്രി ഭവന്റെ താക്കോൽ ദാനം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നിർവഹിച്ചു.
സുധീഷിന് സുരക്ഷിതമായി തലചായ്ക്കാൻ ഇടമില്ലാത്ത സാഹചര്യത്തിൽ സുമനസുകളുടെ കാരുണ്യം കൊണ്ടാണ് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി കെ. സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി പൊലീസിന്റെ സേവന പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ജനമൈത്രി പൊലീസ് സി. ആർ. ഒ. കെ. വി. സന്തോഷിനെ ചടങ്ങിൽ ആദരിച്ചു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനോദ് പിള്ള, ഇൻസ്‌പെക്ടർ എസ്. പ്രദീപ്, പഞ്ചായത്ത് മെമ്പർ രാഖി സജീഷ്, സെബാസ്റ്റ്യൻ, എം.എസ്. തിരുമേനി, കെ.ശിവപ്രസാദ്, പി. എം. സന്തോഷ് കുമാർ, നഗരസഭ കൗൺസിലർ ആർ. സന്തോഷ് എന്നിവർ പ്രസംഗിച്ചു.
അടിക്കുറിപ്പ് ........................... ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ടി.വി. പുരം കൊന്നശ്ശേരി സുധീഷിന് നിർമ്മിച്ച് നൽകിയ ജനമൈത്രി ഭവന്റെ താക്കോൽദാനം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നിർവഹിക്കുന്നു