വൈക്കം : ചരിത്രനായകന്മാരും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതും ഓർമ്മപ്പെടുത്തേണ്ടതും വർത്തമാനകാലത്തെ അനിവാര്യമായ ദൗത്യമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാന പുരാരേഖാ വകുപ്പ് സത്യഗ്രഹ സ്മാരക ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈക്കം സത്യാഗ്രഹത്തെയും, ചരിത്രനായകരെയും തമസ്‌ക്കരിക്കാനും വളച്ചൊടിക്കാനുമുള്ള ചില മേഖലകളിൽ നിന്നുള്ള ശ്രമങ്ങളെ പുതിയ തലമുറ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പുരാവസ്തുവകുപ്പ് ഡയറക്ടർ ജെ.രജികുമാർ, നഗരസഭ ചെയർമാൻ പി.ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.സുഗതൻ, അഡ്വ.കെ.കെ. രഞ്ജിത്ത്, കൗൺസിലർ ആർ.സന്തോഷ്, പി.ജി.ഗോപി, ആർ.ചന്ദ്രൻപിള്ള, ഡോ.എസ്. ശിവദാസൻ, സണ്ണി എം.കപിക്കാട്, പി.കെ.സജീവ് എന്നിവർ പ്രസംഗിച്ചു.