കോട്ടയം : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ മുതൽ മാർച്ച് 2 വരെ കോട്ടയത്ത് നടക്കും. നാളെ രാവിലെ 8 ന് പാലാ, ഈരാറ്റുപേട്ട, വൈക്കം, ചങ്ങാനാശേരി എന്നിവിടങ്ങളിൽ നിന്ന് വിളംബരജാഥ ആരംഭിക്കും.ഉച്ചയ്ക്ക് 2 ന് ജില്ലയിൽ നിന്നു വിരമിക്കുന്ന അദ്ധ്യാപകരുടെ യാത്രഅയപ്പ് ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പറന്പാട്ട് സുരേഷ് അദ്ധ്യക്ഷത വഹിക്കും. പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം ഷാഫി പറന്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാർച്ച് 1 ന് രാവിലെ 10 ന് സംസ്ഥാന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനം എം. ജി യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലർ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത് കുമാർ അദ്ധ്യക്ഷത വഹിക്കും. 3 ന് സംസ്ഥാന ഭാരവാഹികളുടെ യാത്രഅയപ്പ് സമ്മേളനം എ.എെ.സി സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സി.പ്രദീപ് അദ്ധ്യക്ഷത വഹിക്കും. മാർച്ച് 2 ന് നടക്കുന്ന സമാപനസമ്മേളനം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നേൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.