vem

കുമരകം: മാലിന്യ കൂമ്പാരമായി മാറിയ ജലാശയങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന പോളകൾ നീക്കാൻ കുമരകം ഗ്രാമപഞ്ചായത്ത് പദ്ധതി ആവിഷ്കരിക്കുന്നു. മത്സ്യത്തൊഴിലാളികൾ, കക്കവാരൽ തൊഴിലാളികൾ, ശ്രീകുമാരമംഗലം സ്കൂൾ എന്നിവരുടെ സഹായത്തോടെ പോള വാരി മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ പറഞ്ഞു. വേനൽ ശക്തമായതോടെ ഒഴുക്ക് നിലക്കുകയും ഒപ്പം പോള ചീഞ്ഞ് ജനജീവിതം ദുസഹമാക്കുകയും ചെയ്തിരുന്നു. പോള നിറഞ്ഞത് മത്സ്യത്തൊഴിലാളികളെയും ബോട്ട് ,ഉല്ലാസ നൗകകളെ ബാധിച്ചത് വിനോദസഞ്ചാര മേഖലയ്ക്കുും ഭീഷണിയായി.

പോളയടിഞ്ഞതോടെ വെള്ളം കുറുകി കറുത്ത നിറത്തിലായി. ദൈനംദിന ആവശ്യങ്ങൾക്ക് പോലും വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയായി. ഒരുമാസം മുൻപ് പോള കയറാതിരിക്കാൻ കുമരകം ബോട്ട് ജെട്ടി കായൽമുഖത്ത് വല വലിച്ചു കെട്ടിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വല വലിച്ചുകെട്ടിയിരുന്നുവെങ്കിലും കായലിൽ ഓളമടിക്കുന്നതിനാൽ ഇതു കൊണ്ട് കാര്യമായ പ്രയോജനമുണ്ടായില്ല.