കോട്ടയം : കുടുംബശ്രീ വിപണിയിൽ എത്തിക്കുന്ന 'ഗ്രാമശ്രീ" അരിയുടെ ആദ്യ വില്പന സി.കെ ആശ എം.എൽ.എ നിർവഹിച്ചു. കളക്ടർ പി.കെ സുധീർ ബാബു ഏറ്റുവാങ്ങി. കുടുംബശ്രീ ജില്ലാമിഷനും വെച്ചൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് അരി ഉത്പാദിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ കുടുംബശ്രീയുടെ വിപണന കേന്ദ്രങ്ങളിലൂടെയും, നാട്ടുചന്തകളിലൂടെയുമാണ് വില്പന. സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാർ എം.ബിനോയ് കുമാർ, ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ പി.എൻ സുരേഷ്, ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ സാബു സി.മാത്യു, പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ആര്യാമോൾ എന്നിവർ പ്രസംഗിച്ചു.