പാലാ : മലയാളത്തിലെ ആദ്യ ശബ്ദ സിനിമയായ ബാലനിലെ നായകൻ കെ.കെ.അരൂരിന്റെ മകൻ മീനച്ചിൽ തേവർകാട്ടിൽകുന്നേൽ ടി.കെ.ജഗദീഷ്‌കുമാർ (62-റിട്ട.എൻ.സി.സി ഓഫീസ്, പാലാ) നിര്യാതനായി. ഭാര്യ : ഇന്ദിര ആനിക്കാട് വടുതല, വരിക്കപ്ലാക്കൽ കുടുംബാംഗം. മക്കൾ: അനുപമ (എൻ.എസ്.എസ് സ്‌കൂൾ തമ്പലക്കാട്), അജയ്. മരുമകൻ: സനുരാജ് (ഗവ. ഹൈസ്‌കൂൾ കാഞ്ഞിരപ്പള്ളി) മടുക്കക്കുന്നേൽ തമ്പലക്കാട്. മാതാവ് : മീനച്ചിൽ കല്ലുപുരയ്ക്കകത്ത് മാധവിയമ്മ. കെ.കെ.അരൂർ സ്മാരക ട്രസ്റ്റ് ചെയർമാൻ, ഇടയാറ്റ് ശ്രീവിനായക നഴ്‌സറി സ്‌കൂൾ ഭരണ സമിതിയംഗം, മീനച്ചിൽ എൻ.എസ്.എസ് കരയോഗം സെക്രട്ടറി, മീനച്ചിൽ ഹിന്ദുമഹാസംഗമം ഖജാൻജി, കടയം ഗവ.എൽ.പി.സ്‌കൂൾ വികസന സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ.