വെള്ളൂർ : പെരുവ ഗവ.ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് നാലാമത് ബാച്ച് പാസിംഗ് ഔട്ട് പരേഡിൽ മോൻസ് ജോസഫ് എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോൻ മികച്ച കേഡറ്റുകൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. വാർഡംഗം പി.യു മാത്യു, പി.ടി.എ പ്രസിഡന്റ് യു.പി സർജി, ഹെഡ്മിസ്ട്രസ് സുധ, വെള്ളൂർ എസ്.ഐ മഞ്ജുദാസ് , വൈക്കം എ.എം.വി.എെ ഭരത് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.